കടയ്ക്കൽ: ‘അപ്രത്യക്ഷമായ’ ആ താലിമാല മടക്കിക്കിട്ടുമെന്ന് അവർക്ക് ഒരു പ്രതീക്ഷയ ുമുണ്ടായിരുന്നില്ല. പക്ഷേ, രണ്ടുവർഷത്തിനുശേഷം അത് മടങ്ങിയെത്തുകയാണ്. ഒെട്ടാക്ക െ അവിശ്വസനീയമായ വഴിയിലൂടെ.... മണലുവട്ടം തേരിയിൽ ഫൗസിയ മൻസിലിൽ ഇല്യാസിെൻറ വീട് ടിൽനിന്നാണ് രണ്ടുവർഷം മുമ്പ് അഞ്ച് പവൻ തൂക്കം വരുന്ന സ്വർണമാല കാണാതാവുന്നത്. തൊഴു ത്തിനടുത്ത് വെച്ചിരുന്ന പാത്രത്തിൽ ഇട്ടതായി മാത്രമാണ് ഇല്യാസിെൻറ ഭാര്യ ഷീജക്ക് മാലയെക്കുറിച്ചുള്ള അവസാന ഓർമ. പറ്റുന്നിടത്തെല്ലാം പരിശോധിച്ചു.
പക്ഷേ, മാലയുടെ തുമ്പുപോലും കണ്ടെത്താനായില്ല. ഒടുവിലാണ്, മാലയിട്ടിരുന്ന പാത്രത്തിലാണ് വീട്ടിലെ പശുക്കൾക്ക് കുടിക്കാൻ കൊടുത്തതെന്ന് ഓർമിച്ചത്. അതോടെ മാല പശുക്കളിലേതെങ്കിലുമൊന്നിെൻറ വയറ്റിൽ പോയിരിക്കാമെന്ന് ഏറക്കുറെ ഉറപ്പിച്ചു. തുടർന്ന് ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചെങ്കിലും മാല വിഴുങ്ങിയെന്ന് സംശയിച്ച പശു ഗർഭിണിയായതിനാൽ വയറിളക്കാൻ ഡോക്ടർ തയാറായില്ല. പിന്നെ ചാണകം പരിശോധിക്കലായി ഇരുവരുടെയും പ്രധാന ജോലി. മാസങ്ങൾ പിന്നിട്ടിട്ടും ചാണകത്തിൽനിന്ന് തൊണ്ടിമുതൽ കിട്ടിയില്ല. പിന്നീട് മാലവിഴുങ്ങാൻ തീരെ സാധ്യതയില്ലെന്ന് തോന്നിയ ‘കറുമ്പി’ പശുവിനെ വിൽക്കുകയും ചെയ്തു.
അങ്ങനെ മാലമോഹമെല്ലാം അവസാനിപ്പിച്ചിരിക്കുേമ്പാഴാണ് സോഷ്യൽ മീഡിയയിൽ വന്നൊരു പോസ്റ്റിലെ വിവരങ്ങൾ മകൾ ഇല്യാസിെൻറ ശ്രദ്ധയിൽപെടുത്തുന്നത്. ചാണകത്തിൽനിന്ന് താലിമാല കിട്ടിയെന്നും ഉടമസ്ഥർ ബന്ധപ്പെടണമെന്നുമായിരുന്നു പോസ്റ്റ്. അങ്ങനെയാണ് ഇല്യാസ് വയ്യാനത്തെ അധ്യാപക ദമ്പതികളായ ഷൂജ ഉൾമുൾഖിനെയും ഷാഹിനയെയും ബന്ധപ്പെടുന്നത്.
ആറുമാസം മുമ്പ് കരവാളൂർ സ്വദേശി മുഖാന്തരം വാങ്ങിയ ചാണകം വീട്ടിെല കൃഷി ആവശ്യത്തിെനടുക്കുമ്പോഴാണ് താലിമാല കിട്ടിയത്.
തുടർന്നാണ് ഉടമെയെ തേടി ഷൂജ അേന്വഷണം തുടങ്ങിയത്. കഴിഞ്ഞദിവസം ഷൂജ ഇല്യാസിെൻറ വീട്ടിലെത്തി മാല അവരുടേതെന്ന് ഉറപ്പിച്ചു. നാളെ ചടയമംഗലം പൊലീസ് സ്േറ്റഷനിൽവെച്ച് ‘തൊണ്ടിമുതൽ’ ഉടമക്ക് കൈമാറും. പക്ഷേ, അപ്പോഴും മാല വിഴുങ്ങിയ ‘പ്രതി’യായ കറുമ്പിപ്പശു എവിടെയെന്ന് ആർക്കും അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.