കൊട്ടിയം: മതിയായ രേഖകളില്ലാതെ വിൽപനക്ക് കൊണ്ടുവന്ന 5.778 കിലോ സ്വർണാഭരണം സംസ്ഥാന ചര ക്ക് സേവന നികുതി വകുപ്പ് ഇൻറലിജൻസ് വിഭാഗം പിടികൂടി. തൃശൂരിൽനിന്ന് കൊല്ലം ജില്ലയി ലെ വിവിധ ജ്വല്ലറികളിൽ വിൽപനക്കായി കാറിൽ കൊണ്ടുവന്നതാണ്. കൊട്ടിയം ജങ്ഷന് സമീപത്തുെവച്ചാണ് പിടികൂടിയത്. പതിവ് വാഹനപരിശോധനക്കിടെ സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് തളിപ്പറമ്പ് സ്വദേശിയായ യുവാവിൽനിന്ന് സ്വർണം കണ്ടെത്തിയത്.
നികുതിയും പിഴയും ഇനത്തിൽ 12,26,064 രൂപ ഈടാക്കി. പിടികൂടിയ സ്വർണത്തിന് 2,04,34,427 രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻറലിജൻസ് വിഭാഗം ഡെപ്യൂട്ടി കമീഷണർ വി. ശ്യാംകുമാർ, അസി. കമീഷണർ എച്ച്. ഇർഷാദ് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ മൊബൈൽ സ്ക്വാഡ് നമ്പർ രണ്ടിലെ സ്റ്റേറ്റ് ടാക്സ് ഓഫിസർ എൻ. അജികുമാർ, അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ പി. സുരേഷ്, എസ്. രാജേഷ്കുമാർ, പി. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
ചരക്കുസേവനനികുതി നിയമം നിലവിൽ വന്ന ശേഷം ജില്ലയിൽ ഒരു വ്യക്തിയിൽനിന്ന് ആദ്യമായാണ് ഇത്രയധികം സ്വർണം പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.