തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച എട്ടുകോടിയോളം രൂപ വിലവരുന്ന 25 കി ലോ സ്വര്‍ണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന് യൂ ഇൻറലിജന്‍സ് (ഡി.ആര്.ഐ) സംഘം പിടികൂടി.
തിങ്കളാഴ്ച പുലർച്ച എത്തിയ ഒമാന്‍ എയര്‍ ലൈന്‍സ് നമ്പര്‍ 211 വിമാനത്തിലെ യാത്രക്കാരനായ തിരുവനന്തപുരം തിരുമല സ്വദേശി സുനില്‍കുമാറിെൻറ (41) പക്കല്‍നിന്നാണ് സ്വര്‍ണം ഒരുകിലോ വീതമുള്ള 25 ബിസ്ക്കറ്റുകളാക്കി രണ്ടു ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ കെണ്ടത്തിയത്. ഒപ്പമുണ്ടായിരുന്ന കഴക്കൂട്ടം സ്വദേശിനി സെറിനയെയും പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് ഡി.ആര്.ഐ സംഘം യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഒമാന്‍ എയര്‍വേസ് വിമാനത്തിലെത്തിയ സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കെണ്ടത്തിയത്. കൂട്ടായി എത്തി വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സറീന പിടിയിലായത്. പരിശോധിക്കുന്നുണ്ടെന്നറിഞ്ഞതോടെ സെറിന കൈവശമുണ്ടായിരുന്ന ബാഗ് സുനില്‍കുമാറിന് കൈമാറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കണ്ടെടുത്തു. കേസെടുത്തശേഷം ഇരുവരേയും ചോദ്യം ചെയ്യലിനായി ഡി.ആര്.ഐ കേന്ദ്രത്തിലേക്ക് മാറ്റി. സ്വർണക്കടത്തിന് ഇവര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. മൂന്ന് മാസത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.