കൊച്ചി: സമുദ്ര ആവാസവ്യവസ്ഥ, മത്സ്യബന്ധനം, അക്വാകൾചർ എന്നിവ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്ന നാലാമത് ആഗോള മറൈൻ സിമ്പോസിയം (മീകോസ് 4) ചൊവ്വാഴ്ച കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) തുടങ്ങും. ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപവത്കരണ വിദഗ്ധർ, വ്യവസായികൾ, കർഷകർ എന്നിവർ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന അധ്യക്ഷത വഹിക്കും. സി.എം.എഫ്.ആർ.ഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സിമ്പോസിയം നടത്തുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഏകദേശം 1,000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കായി സീഫുഡ് മേളയും ഉണ്ടാവും. സീഫുഡ് ബിരിയാണി, സാഗര സദ്യ തുടങ്ങിയ പ്രത്യേക വിഭവങ്ങളും മേളക്ക് മാറ്റു കൂട്ടും. നീരാളി വിഭവങ്ങളും ഉണ്ടാവും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സമയം. പാചക പ്രദർശനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.