തണ്ണിക്കോട്ട് മെറ്റൽസിന് സ്റ്റോപ്പ് മെമ്മോ

ഇടുക്കി: നിശാപാർട്ടിയുമായി ബന്ധപ്പെട്ട വിവാദമായ തണ്ണിക്കോട്ട് മെറ്റൽസിന് സ്റ്റോപ്പ് മെമ്മോ. ക്രഷർ പ്രവർത്തിച്ചത് അനുമതി രേഖകളില്ലാതെയാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.  മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റൽസിന് ലൈസൻസില്ലെന്ന് ഉടുമ്പൻചോല പഞ്ചായത്തും ജിയോളജി വകുപ്പും വ്യക്തമാക്കിയതോടെ‍യാണ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്. കോടികളുടെ നിർമാണ വസ്തുക്കൾ ഇവിടെ സംഭരിച്ച് വിതരണം ചെയ്തതായും പരാതിയുണ്ട്. 

കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എം.എം മണി വിഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ  ബെല്ലി ഡാൻസും മദ്യസൽക്കാരമൊക്കെയുള്ള പാർട്ടി നടത്തിയത് വൻവിവാദമാമായിരുന്നു. 

രണ്ട് വർഷം മുമ്പ് അളവിൽ കൂടുതൽ പാറ പൊട്ടിച്ച് കടത്തിയെന്ന പേരിൽ ഈ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. അതിപ്പോഴും തുടരുന്നെന്നും ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തിയതിൽ നോട്ടീസ് അയക്കുമെന്നും ജിയോളജി വകുപ്പ് അറിയിച്ചു. 

Tags:    
News Summary - Give Stop memmo to Thannikottu metals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.