Posted On
date_range Updated On
date_range ആംബുലൻസിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
പത്തനംതിട്ട: ആറന്മുളയിൽ ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്തളത്തെ കോവിഡ് കെയർ സെന്‍ററിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. പെൺകുട്ടിക്ക് മെച്ചപ്പെട്ട കൗൺസിലിംഗ് നൽകാനാണ് കോട്ടയത്തേക്ക് മാറ്റിയത്. കോവിഡ് പോസിറ്റീവായ പെൺകുട്ടിയുടെ അമ്മയേയും കുട്ടിയോടൊപ്പം കോട്ടയത്തേക്ക് മാറ്റിയിട്ടുണ്ട്.
എന്നാൽ കടുത്ത മാനസിക ആഘാതം നേരിട്ട പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതേസമയം പെൺകുട്ടിക്കും കുടുംബത്തിനും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കുവാൻ സഹായം നൽകുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.