ആലുവയിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

ആലുവ: ഡയറക്ട് മാർക്കറ്റിങ് സ്‌ഥാപനത്തിലെ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ആയുർവേദ മരുന്നുകൾ വീടുകൾതോറ ും വിൽപന നടത്തുന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയായ തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കനാൽപുറമ്പോക്ക് സ്വദേശിനി ജോയ്‌സി (19)യെയാണ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലായതിനാൽ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.ആർ.എസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയാണ്. ആലുവ പറവൂർ കവലയിൽ വി.ഐ.പി ലൈനിൽ സ്‌ഥാപനം വാടകക്കെടുത്ത് നൽകിയ വീട്ടിലാണ് ജോയ്‌സിയും മറ്റ് മൂന്ന് സഹപ്രവർത്തകരും താമസിച്ചിരുന്നത്. സമീപം മറ്റൊരു കെട്ടിടത്തിലാണ് ഇവരുടെ ഓഫിസ്. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സ്‌ഥാപന അധികൃതർ മരണ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. 11 മാസമായി ഇവിടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോയ്‌സി. ജൂനിയർ മാനേജരായി പ്രൊമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച ജോലിക്ക് പോയില്ല. രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിക്കകത്തെ ബർത്തിൽ മരത്തടി കുറുകെ ഇട്ടശേഷം ഷാളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മരക്കഷണത്തിൽ ഷാൾ ചുറ്റാൻ സ്‌റ്റൂളിൻറെ ആവശ്യമില്ലെന്നും ഇരുമുട്ടുകാൽ മുട്ടുകളും പൂർണമായി വളഞ്ഞ നിലയിലായതിനാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച്ച ഉച്ചക്കും ജോയ്‌സി പിതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ആലുവ സി.ഐ രാജേഷ് കുമാറിൻറെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം കളമശേരി മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്‌റ്റ്മാർട്ടം നടത്തുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്‌റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലെ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - girl suicide aluva-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.