Posted On
date_range Updated On
date_range അമ്മയോടൊപ്പം ചേറ്റുവ പുഴയിൽ ചാടിയ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി
ചാവക്കാട്: അമ്മയോടൊപ്പം ചേറ്റുവ പുഴയിൽ ചാടിയ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. നെല്ലുവായ് മുരിങ്ങാത്തേര ി മുല്ലയ്ക്കൽ രജനി(44)യുടെ മകൾ ശ്രീഭദ്രയുടെ മൃതദേഹമാണ് ഇന്നു രാവിലെ 7.45 ഓടെ കണ്ടെത്തിയത്. രജനിയുടെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചിരുന്നു. രജനിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ശ്രീഭദ്രയുടെ മൃതദേഹവും ലഭിച്ചത്.
ബുധനാഴ്ചയാണ് രജനി മകൾക്കൊപ്പം പുഴയിൽ ചാടിയത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാർഥിനിയാണ് ശ്രീഭദ്ര.
വൈകീട്ട് 4.30ഓടെ ചേറ്റുവ പാലത്തിന് വടക്ക് പുഴയോരത്ത് ബാഗും മൊബൈൽ ഫോണും രണ്ടു ജോഡി ചെരിപ്പും കണ്ടെത്തിയതിനെത്തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.