Posted On
date_range Updated On
date_range ഓട്ടോയിൽനിന്ന് തെറിച്ചുവീണ് ബാലികക്ക് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിൽനിന്ന് തെറിച്ചുവീണ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. തുമ്പമട മുണ്ടക്കൽ മനോജിന്‍റെ മകൾ നിരഞ്ജനയാണ് മരിച്ചത്.
ബന്ധുവിന്‍റെ വീട്ടിൽ പോയി മടങ്ങി വരുംവഴിയാണ് അപകടം. കുടുംബം സഞ്ചരിച്ച ഓട്ടോ റോഡരികിലെ കല്ലിൽ കയറി നിയന്ത്രണം വിടുകയും ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
റോഡിൽ തലയടിച്ച് വീണ കുട്ടിയെ ഉടൻ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.