കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) സംസ്ഥാന കമ് മിറ്റി ആഭിമുഖ്യത്തിൽ ത്രിദിന രാപകൽ പ്രതിഷേധ വീഥിക്ക് ഇടപ്പള്ളി ആസാദ് സ്ക്വയറിൽ തു ടക്കമായി. രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി തെരുവിൽ രാവും പകലും സമരം നയിക്കുന്നവ ർക്ക് അഭിവാദ്യം അർപ്പിച്ചുള്ള പടുകൂറ്റൻ റാലിയോടെയാണ് സമരവീഥിക്ക് തുടക്കം കുറിച്ചത്.
ഹൈബി ഈഡൻ എം.പി പ്രതിഷേധവീഥി ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, സാമൂഹിക പ്രവർത്തകരായ റാസിഖ് റഹിം, വി.ആർ. അനൂപ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥിനികളുടെ കലാവിഷ്കാരങ്ങൾ അരങ്ങേറി. പൗരത്വ നിയമത്തിലെ സമരങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിക്കുന്ന ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്ന് പ്രതീകാത്മമായി റാലിയിൽ അവതരിപ്പിച്ചത് വ്യത്യസ്തമായി.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച റാലിക്ക് ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈല ഫർമീസ്, തമന്ന സുൽത്താന, ഷമീമ സക്കീർ, ജില്ല പ്രസിഡൻറ് ഫാത്തിമ തസ്നീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.