തിരുവനന്തപുരം: ജര്‍മന്‍ യുവതി ലിസ വെയ്സിെൻറ തിരോധാനത്തെക്കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ടെര്‍മിനലിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളും സംഘം ശേഖരിച്ചു.
വിമാനമിറങ്ങിയ മാർച്ച് ഏഴിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ലിസക്കൊപ്പം വിമാനത്തിലും ടെര്‍മിനലിലും ഉണ്ടായിരുന്നവർ, ടെര്‍മിനലിന് പുറത്തിറങ്ങി ഇവര്‍ പോയ വാഹനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇവരെ സ്വീകരിക്കാന്‍ ടെര്‍മിനലിന് പുറത്ത് ആരെങ്കിലും കാത്ത് നിന്നിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടന്നു.
അന്വേഷണം കൂടുതല്‍ മുന്നോട്ട് പോകണമെങ്കില്‍ ലിസയുടെ മാതാവില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനായി വിഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള ശ്രമത്തിലാണ്. ലിസക്കൊപ്പം എത്തിയ വിദേശ യുവാവിെൻറ പാസ്പോര്‍ട്ട് നമ്പര്‍ വിമാനത്താവളത്തില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇൻറര്‍പോളിെൻറ സഹായത്തോടെ ഇയാളെ ചോദ്യം ചെയ്യാനുള്ള നടപടിയും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.