മൂലമറ്റത്ത്​ ആറ്​ ജനറേറ്ററുകൾ നിലച്ചു; സംസ്​ഥാനത്ത്​ വൈദ്യുതി നിയന്ത്രണം

മൂലമറ്റം (ഇടുക്കി): മൂലമറ്റം വൈദ്യുതി നിലയത്തിലെ പ്രൊട്ടക്ഷൻ ഡി.സിയിലുണ്ടായ തകരാറിനെ തുടർന്ന്​ ആറ്​ ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചു. ജനറേറ്ററുകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള സംവിധാനമാണിത്. കേബിൾ കത്തിയതിനെ തുടർന്നാണ് ജനറേറ്ററുകൾ ​ഡ്രിപ്പായത്​. വ്യാഴാഴ്​ച വൈകീട്ട് 7.30നാണ് സംഭവം.

ഇതേത്തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒന്നര മണിക്കൂർ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സംസ്ഥാനത്ത് വൈദ്യുതി ഉൽപ്പാദനത്തിൽ 600 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

പ്രതിസന്ധി മറികടക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന്​ വൈദ്യുതി എത്തിക്കാൻ നടപടി കളമശ്ശേരി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെൻറർ സ്വീകരിച്ചു.

അതേസമയം, രാത്രി 8.30ഓടെ ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തിപ്പിച്ചു. തുടർന്ന് മറ്റുജനറേറ്ററുകൾ ഘട്ടം ഘട്ടമായി പ്രവർത്തിപ്പിക്കാനുള്ള നടപടികളായി.  

Tags:    
News Summary - Generators stopped at Moolamattom; Power regulation in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.