ജെൻഡർ ന്യൂട്രൽ യൂണിഫോം: അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ യൂനിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. എറണാകുളം വളയൻചിറങ്ങര ഗവ. എൽ.പി സ്കൂളിൽ പൊതുസമ്മതത്തോടെ കൈക്കൊണ്ട യൂനിഫോം സംബന്ധിച്ച തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്തതാണ്. ബാലുശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിലും പൊതുതീരുമാനപ്രകാരമുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു.

മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസക്രമത്തിലും മാറ്റം വരേണ്ടതുണ്ട്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ലിംഗ സമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുൻനിർത്തി ടെക്​സ്​റ്റ്​ ബുക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

സമൂഹത്തി​െൻറ പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മാത്രമേ വിദ്യാഭ്യാസ പ്രക്രിയക്കും മുന്നോട്ടുപോകാനാകൂ. എന്നാൽ ഒന്നും അടിച്ചേൽപിക്കുകയല്ല നയം. ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കുന്നില്ല. സമൂഹം ഇക്കാര്യങ്ങൾ ചർച്ച ചെയ്യട്ടെ. ക്രിയാത്മകമായ ചർച്ചകളും പുരോഗമനപരമായ ചിന്തകളും സമൂഹത്തെ മുന്നോട്ട് നയിക്കുകയേ ഉള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Gender Neutral Uniform: Minister Sivankutty says no unnecessary controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.