തിരുവനന്തപുരം: സംസ്ഥാനത്തിന് പെൻഷനും ശമ്പളവും ബാധ്യതയാവുകയാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നതെന്നും ഗീത പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥിതിയുണ്ടാവണം. അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ഉണ്ടാവണം. ജി.എസ്.ടി ഭാവിയിൽ സംസ്ഥാന സർക്കാറിന് നേട്ടമുണ്ടാക്കുമെന്നും ഗീത പ്രതീക്ഷ പ്രകടപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ് െഎസക്കുമായി ചർച്ച നടത്തിയതായും ഗീത പറഞ്ഞു.
സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ് കേന്ദ്രസർക്കാറിെൻറ ഉപദേശക സമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ഇൗ അനുഭവ സമ്പത്തിെൻറ പശ്ചാത്തലത്തിലാണ് അവരെ മുഖ്യമന്ത്രിയുടെ ഉപദേശകയായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.