തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തിയത് പ്രകടമായ ജാതീയ അധി ക്ഷേപമെന്ന് ഗീത ഗോപി എം.എൽ.എ. താന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതിനാലാണ് ഇങ്ങനെ യൊരു പ്രതിഷേധം.
താന്‍ ഇരുന്നിടത്ത് മാത്രമാണ് ചാണകവെള്ളമൊഴിച്ച് ചൂലുകൊണ്ട് കഴുകിയത്. നിയമസഭാംഗത്തോട് പോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകും? ഇനിയും സമാന സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടെങ്കില്‍ അവിടെയെല്ലാം ചാണകവെള്ളം തളിക്കാന്‍ ഈ പ്രവര്‍ത്തകര്‍ വന്നാല്‍ തനിക്ക് സംരക്ഷണം നല്‍കണമെന്നും ചേര്‍പ്പ് പൊലീസിൽ നല്കിയ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും അവർ അറിയിച്ചു. ചേര്‍പ്പ്- തൃപ്രയാര്‍ റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നില്‍ ഗീത ഗോപി എം.എല്‍.എ നടത്തിയ കുത്തിയിരിപ്പ് സമരം നാടകമാണെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എ ഇരുന്ന സ്ഥലം ചാണകവെള്ളമൊഴിച്ച് കഴുകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.