കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്ക് പിന്തുണയുമായി സ്കൂൾ മാനേജ്മെന്റ്. കോടതി കുറ്റക്കാരായി വിധിച്ചാൽ മാത്രമേ അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ കഴിയൂവെന്നും ജാമ്യം ലഭിച്ചതിനാലാണ് അധ്യാപകരെ തിരിച്ചെടുത്തതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
സസ്പെൻഷനിലായിരുന്ന അധ്യാപികമാരെ കഴിഞ്ഞ ദിവസം സ്കൂൾ തിരിച്ചെടുത്തിരുന്നു. കേക്ക് നൽകിയാണ് സിന്ധു പോൾ, ക്രസന്റ് എന്നീ അധ്യാപികമാരെ മാനേജ്മെന്റ് സ്വീകരിച്ചത്. എന്നാൽ കേക്ക് മുറിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് മാനേജ്മെന്റിന്റെ പ്രതികരണം. അധ്യാപകർ മാനേജ്മെന്റിന്റെ അറിവോടെയല്ല കേക്ക് മുറിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പിന് മാനേജ്മെന്റ് വിശദീകരണം നൽകി. സംഭവം വിവാദമായപ്പോൾ അധ്യാപകരോട് ലീവിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, സസ്പെൻഷൻ കാലയളവിലെ ആനുകൂല്യങ്ങളും ശമ്പളവും അധ്യാപകർക്ക് നൽകിയ സംഭവം വിവാദമായിട്ടുണ്ട്.
ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയാണ് ഗൗരി ആത്മഹത്യ ചെയ്തത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതേതുടർന്നാണ് അധ്യാപകരെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റ്നിർബന്ധിതരായത്.
സസ്പെൻഷനിലായിരുന്ന അധ്യാപികമാരെ കഴിഞ്ഞ ദിവസം ട്രിനിറ്റി സ്കൂൾ തിരിച്ചെടുത്തിരുന്നു. കേക്ക് നൽകിയാണ് സിന്ധു പോൾ, ക്രസന്റ് എന്നീ അധ്യാപികമാരെ മാനേജ്മെന്റ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.