തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. രണ്ട് യുവതികളുൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.
തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് അറസ്റ്റിലായത്.
തൃശൂർ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പോലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. പ്രതികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.