ചവറയിൽ ഗണേഷ്​ കുമാറിന്‍റെ കാർ കോൺഗ്രസ്​ ​പ്രവർത്തകർ തടഞ്ഞു; തകർത്തു

ചവറ: ചവറ ദേശീയപാതയിൽ കെ.ബി. ഗണേഷ്​കുമാറിന്‍റെ കാറി​ന്​ നേരെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കരി​​ങ്കൊടി കാണിച്ചതിനെ തുടർന്ന്​ സംഘർഷം. കാർ പ്രവർത്തകർ അടിച്ചു തകർത്തു. ഗണേഷ്​ കുമാറിന്‍റെ മുൻ പി.എ പ്രദീപ് കുമാർ കഴിഞ്ഞ ദിവസം കോൺഗ്രസ്​ പ്രവർത്തകരെ​ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കരി​ങ്കൊടി കാണിച്ചതെന്നാണ്​​ കരുതുന്നത്​. തുടർന്ന്​ സംഘർഷമുണ്ടാകുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപം എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. കരി​​ങ്കൊടി കാണിച്ചതിനെ തുടർന്നുള്ള സംഘർഷ സ്​ഥലത്തും പ്രദീപ്​ കുമാർ ഉണ്ടായിരുന്നു.

സംഭവത്തിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തല ഉൾപ്പെടെയുള്ളവർക്കെതിരെ ആദ്യ സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു.

സംഘർഷത്തെ പിന്തുണക്കില്ലെന്നും എന്നാൽ, ഗണേഷ്​കുമാറിന്‍റെ നേതൃത്വത്തിൽ മേഖലയിൽ അക്രമം അഴിച്ചുവിടുകയാണെന്നും ഡി.സി.സി. പ്രസിഡന്‍റ്​ ബിന്ദുകൃഷ്​ണ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.