ഗാന്ധിജിയും ശ്രീനാരായണഗുരുവും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിന്‍റെ 100ാം വാർഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിനെത്തിയ ജി. സുധാകരനെയും സി. ദിവാകരനെയും വേദിയിലേക്കാനയിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. വി.എം. സുധീരൻ, എം. ലിജു തുടങ്ങിയവർ സമീപം (ചിത്രം: പി.ബി. ബിജു)
ആലപ്പുഴ: കെ.പി.സി.സി നേതാക്കളുമായി വേദി പങ്കിട്ട മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായി ജി. സുധാകരന് സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. കെ.പി.സി.സിയുടെ അതിഥിയായി തിരുവനന്തപുരത്ത് ശ്രീനാരായണഗുരു-മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി സെമിനാറിൽ പങ്കെടുത്തതിനാണ് സൈബർ പോരാളികളുടെ ആക്ഷേപം.
പാർട്ടിക്ക് തലവേദനയുണ്ടാക്കുന്ന നിരന്തര പ്രസ്താവനകൾക്ക് പിന്നാലെയായിരുന്നു സെമിനാറിൽ പങ്കെടുത്തത്. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഫേസ്ബുക്ക് പേജുകളിലാണ് വിമർശനം.
കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാറിൽ പങ്കെടുത്ത ജി. സുധാകരന് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്. നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി. സുധാകരൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശേഷിപ്പിച്ചു. ഉപദേശം നൽകുന്ന ജേഷ്ഠ സഹോദരനെന്നാണ് ചടങ്ങിൽ പങ്കെടുത്ത സി.പി.ഐ നേതാവ് സി. ദിവാകരനെ സതീശൻ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.