ശബരിമല തീർഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.

പമ്പയിൽനിന്ന്​ നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കി. സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതി നൽകി.

500 മുറികൾ ഇതിനായി സജ്ജീകരിച്ചു. പമ്പാ സ്നാനം നടത്താനും ബലിതർപ്പണത്തിനും അനുമതി നൽകിയതായി മന്ത്രി അറിയിച്ചു.

Tags:    
News Summary - Further relaxation of Sabarimala pilgrimage restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.