പൂർണ വാക്‌സിൻ എടുത്തവർക്ക് മലേഷ്യൻ യാത്രക്ക്​ കോവിഡ് പരിശോധനയും ക്വാറന്‍റീനും വേണ്ട

കൊച്ചി: പൂർണ വാക്‌സിൻ എടുത്തവർക്ക് ഇനി മലേഷ്യൻ യാത്രയിൽ ക്വാറന്റീനും കോവിഡ്​ പരിശോധനയും ആവശ്യമില്ല. മലേഷ്യൻ ഇ -വിസക്ക്​ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണെന്ന് ഡെപ്യൂട്ടി ടൂറിസം മന്ത്രി ഡോ. ജെ.പി. സന്താര കൊച്ചിയിൽ വാർത്ത ​സമ്മേളനത്തിൽ പറഞ്ഞു.

മലേഷ്യ എയർലൈൻസ്, ബാറ്റിക് എയർ, എയർ ഏഷ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്​പ്രസ് എന്നിവയിൽ പ്രതിവാരം 14,000 സീറ്റുകൾ ഇന്ത്യ - മലേഷ്യ യാത്രക്ക്​ ലഭ്യമാണ്​.

മന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു.

Tags:    
News Summary - full vaccinated people do not need covid test and quarantine for Malaysian travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.