തിരുവനന്തപുരം: വയനാട്ടിൽ 2016 മുതൽ 2024 ഡിസംബർ വരെ കാട്ടാന ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. 2016 ൽ അഞ്ച്, 2017ൽ മൂന്ന്, 2018ൽ നാല്, 2019ൽ മൂന്ന്, 2020ൽ രണ്ട്, 2021ൽ നാല് 2022 രണ്ട്, 2023ൽ അഞ്ച്, 2024ൽ അഞ്ച് എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ കണക്ക്.
ഇതേ കാലത്ത് കാട്ടാന ആക്രമണത്തിൽ 87 പേർക്ക് പരിക്കേറ്റു. 2016 ൽ എട്ട്, 2017ൽ 17, 2018ൽ 17, 2019ൽ എട്ട്, 2020ൽ എട്ട്, 2021ൽ ആറ്, 2022ൽ 10, 2023ൽ അഞ്ച്, 2024ൽ എട്ട് എന്നിങ്ങനെയാണ് പരിക്കേറ്റവരുടെ കണക്കെന്നും മന്ത്രി നിയമസഭയിൽ ടി. സിദ്ദീഖിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.