''ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്..'' -വിമാനദുരന്തത്തിൽ മരിച്ച ഷറഫുവിനെ കുറിച്ച്​ സുഹൃത്ത്​

കോഴിക്കോട്​: ''എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു.. ഒരപകടം മുൻകൂട്ടി കണ്ടപോലെ. പോകുന്ന സമയത്ത്​ പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏൽപിച്ചിട്ടാണ് അവൻ പോയത്.. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു... ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്..''

വിമാനദുരന്തത്തിൽ മരിച്ച കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലേ മരുത​േക്കാട്ടിൽ ഷറഫുദ്ദീൻ എന്ന ഷറഫുവിനെ കുറിച്ച്​ സുഹൃത്ത്​ ഷാഫി പറക്കുളം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തതാണിത്​. നാട്ടിലേക്ക് പുറപ്പെടും മുമ്പ് ഷറഫു യാത്ര പറയാൻ ദുബൈയിൽ ഷാഫി നടത്തുന്ന ഹോട്ടലിൽ എത്തിയിരുന്നു. ഇവിടെവെച്ചാണ്​ പാവങ്ങൾക്ക്​ ഭക്ഷണം നൽകാൻ പണം ​ഏൽപിച്ചത്​. ആത്മസുഹൃത്തി​െൻറ മരണ വാർത്ത വളരെ വേദനയോടെയാണ് കേട്ടതെന്നും ഷാഫി പോസ്​റ്റിൽ പറഞ്ഞു.

വിമാനത്തിൽ കയറിയ ശേഷം പ്രിയതമ അമീന ഷെറിനും രണ്ടുവയസ്സായ മകൾ ഫാത്തിമ ഇസ്സക്കുമൊ​പ്പമുള്ള ഫോ​ട്ടോ 'ബാക്​ ടു​ ഹോം' എന്ന അടിക്കുറിപ്പോടെ​ ഷറഫു ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. സന്നദ്ധ സംഘടനയായ ഐ.സി.എഫി​െൻറ യു.എ.ഇ നാഷനൽ കമ്മിറ്റിയംഗമായിരുന്ന ഷറഫുദ്ദീൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

ഷാഫി പറക്കുളം ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പി​െൻറ പൂർണരൂപം:

എ​െൻറ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്.. 😪😪

നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു.. 😞

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..

എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ.. ☹️

പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.. 😔

കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു...

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. 😔

അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..

ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.