വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് ഒഴിവാക്കണം -മെക്ക

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ചയിൽ നിന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകാൻ കേരള സർക്കാറും ഇടതു വലത് മുന്നണികളും മറ്റെല്ലാ പാർട്ടികളും തയാറാവണമെന്ന് മെക്ക.

മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലും ജില്ലകളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നിശ്ചയിച്ച തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനത്തിൽ ദുരൂഹതയും ഗൂഢ ലക്ഷ്യങ്ങളുമുണ്ട. ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാത്ത പാർട്ടികൾക്കും മുന്നണികൾക്കും മുസ്‌ലിം സമൂഹം ഒന്നടങ്കം വോട്ട് ചെയ്യരുതെന്നും മെക്ക അഭ്യർത്ഥിച്ചു.

സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ. ഡോ. പി. നസീർ, മുതിർന്ന ഭാരവാഹികളായ എം. അഖ് നിസ്, എൻ.കെ. അലി, എം.എ ലത്തീഫ്, എ.എസ്.എ റസാഖ്, കെ.എം അബ്ദുൽ കരീം, ടി.എസ് അസീസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Fridays poll in Lok Sabha Elections should be avoided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT