സ്വാതന്ത്ര്യ സമരത്തിൽ ഒരുപങ്കും ഇല്ലാതിരുന്നവരുടെ ശ്രമം തിരിച്ചറിയണം -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാതിരുന്ന ശക്തികൾ സ്വാതന്ത്ര്യസമരത്തെ തങ്ങളുടേതാക്കാൻ ശ്രമം നടത്തുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച്​ ‘ഖാദിയും മഹാത്മാഗാന്ധിയും’ എന്ന വിഷയത്തിൽ ഖാദി വർക്കേഴ്​സ്​ ഫെഡറേഷനും ഖാദി ബോർഡ്​ എം​േപ്ലായീസ്​ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും ഇല്ലാതിരുന്നവർ തങ്ങൾക്ക്​ പങ്കുണ്ടായിരുന്നുവെന്ന്​ വരുത്താനാണ്​ ശ്രമിക്കുന്നത്​. ഇൗ ശ്രമം തിരിച്ചറിയാൻ നമുക്ക്​ കഴിയണം. വൈവിധ്യത്തിലെ ഏകതയാണ്​ നമ്മുടെ നാടി​​െൻറ സൗന്ദര്യം. ഇൗ ചിന്ത ഇന്ന്​ ഏറെ ​പ്രസക്തവുമാണ്​. വിശാലതാബോധമാണ്​ ഗാന്ധി നമ്മളെ പഠിപ്പിച്ചത്​. എല്ലാറ്റിനുമ​ുപരി മനുഷ്യരെല്ലാം ഒന്നാണെന്ന ബോധവും പഠിപ്പിച്ചു. ഇൗ ബോധം സങ്കുചിത-വർഗീയവാദികൾക്ക്​ ഇഷ്​ടപ്പെടാതിരുന്നതി​​െൻറ ഫലമാണ്​ ഗാന്ധിവധം. നാടിനെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉപാധികൂടിയാണ്​ ഗാന്ധിസ്​മരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Freedom Movement Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.