സൗ​ജ​ന്യ വാ​ക്​​സി​ൻ: മു​ഖ്യ​മ​ന്ത്രി​ക്കെതി​രെ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ക​മീ​ഷ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​ വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ പ്ര​ഖ്യാ​പ​നം ​പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​മാ​ണെ​ന്നാ​രോ​പി​ച്ച്​ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി.

യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ, കെ.​സി. ജോ​സ​ഫ്​ എം.​എ​ൽ.​എ, ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി കി​ട്ടി​യാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ വി. ​ഭാ​സ്​​ക​ര​ൻ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ സി.​പി.​എം പി​ന്തു​ണ​ച്ചു. 

Tags:    
News Summary - Free vaccine: UDF and BJP to Election Commission against CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.