കോഴിക്കോട്: ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ശിശുരോഗവിഭാഗത്തിെൻറ 20ാം വാർഷികത്തിെൻറ ഭാഗമായി ഗുരുതരരോഗങ്ങളുള്ള കുഞ്ഞുങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സകളും നൽകുന്ന പദ്ധതി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പ്രഖ്യാപിച്ചു.
കരൾ മാറ്റിവെക്കൽ, വൃക്ക മാറ്റിവെക്കൽ, ബോൺമാരോ ട്രാൻസ്പ്ലാൻറ്, കാൻസർ ചികിത്സ ശസ്ത്രക്രിയ ഉൾപ്പെടെ സങ്കീർണ ചികിത്സ ആവശ്യമായ നിർധന കുടുംബങ്ങളിലെ കുട്ടികൾക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
20ാം വാർഷികത്തോടനുബന്ധിച്ച് മലബാർ പാലസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന ശിശുേരാഗ വിഭാഗത്തിന് കീഴിൽ 20ഓളം ഡിപാർട്ട്മെൻറുകളാണ് മിംസിലുള്ളതെന്ന് ചെയർമാൻ പറഞ്ഞു.
20ാം വാർഷികാഘോഷം പിന്നണിഗായിക കെ.എസ്. ചിത്ര ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക സുജാത, ആസ്റ്റർ മിംസ് റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. കെ.കെ. വർമ, നോർത്ത് കേരള സി.ഇ.ഒ ഫർഹാൻ യാസീൻ, ഡോ. എബ്രഹാം മാമ്മൻ, ഡോ. രമേഷ് ഭാസി, ഡോ. രമേഷ്കുമാർ, ഡോ. ടി.പി. ജയരാജൻ, ഡോ. മോഹൻദാസ് നായർ, ഡോ. നന്ദകുമാർ, ഡോ. മനോജ് നാരായണൻ, ഡോ. ബിനീഷ് എന്നിവർ സംസാരിച്ചു. ഡോ. ഇ.കെ. സുരേഷ്കുമാർ സ്വാഗതവും ഡോ.പ്രീത രമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.