സൗജന്യ റേഷൻ നാളെ മുതൽ; വിതരണം കാർഡ്​ നമ്പർ അനുസരിച്ച്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ റേഷൻ വിതരണം ബുധനാഴ്​ച മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യ ോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക്​ ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം നടത്തുമെന്ന്​ മുഖ്യമന്ത്രി പ ിണറായി വിജയൻ അറിയിച്ചു.

റേഷൻ കടയിലെ തിരക്ക്​ ഒഴിവാക്കാൻ കാർഡ്​ നമ്പർ അനുസരിച്ച്​ വിതരണം ക്രമീകരിക്കും. നാളെ വിതരണം ചെയ്യുന്നത്​ പൂജ്യം-ഒന്ന്​ എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ്​ നമ്പർ ഉള്ളവർക്കായിരിക്കും. രണ്ടാം തീയതി രണ്ട്​ - മൂന്ന്​ അക്കങ്ങളിൽ അവസാനിക്കു​ന്ന റേഷൻ കാർഡ്​ നമ്പറുള്ളവർക്കായിരിക്കും. ഏപ്രിൽ മൂന്നിന്​ നാല്​ -അഞ്ച്​ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കും ഏപ്രിൽ നാലിന്​ ആറ്​- ഏഴ്​ അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഏപ്രിൽ അഞ്ചിന്​ എട്ട്​ -ഒമ്പത്​ അക്കങ്ങളിൽ അവസാനിക്കു​ന്ന കാർഡുടമകൾക്കും റേഷൻ വാങ്ങാം. അഞ്ചുദിവസങ്ങളിലായി എല്ലാവർക്കും റേഷൻ വാങ്ങാൻ കഴിയും. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക്​ പിന്നീട്​ റേഷൻ ലഭ്യമാക്കാൻ സൗകര്യമുണ്ടാക്കുമെന്നും മു​ഖ്യമന്ത്രി പറഞ്ഞു​.

ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. ശാരീരിക അകലം കൃത്യമായി പാലിക്കാനാകണം. അതിനായി ടോക്കൺ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കണം. റേഷൻ വീടുകളിൽ എത്തിക്കുന്നതിനായി സ്വയം സന്നദ്ധരായി മു​ന്നോട്ടുവരുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാൻ പറ്റില്ല, അതിനായി ജനപ്രതിനിധികളുടെയോ രജിസ്​റ്റർ ചെയ്​തിട്ടുള്ള സന്നദ്ധപ്രവർത്തകരുടെയോ സഹായം മാത്രം സ്വീകരിക്കണം.

നേരി​ട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവർക്ക്​ വീടുകളിൽ സാധനങ്ങൾ എത്തിച്ചുനൽകണം. ഈ മാസം റേഷൻ വിതരണം കൂടുതൽ അളവിലാണ്​. ലോക്​ഡൗൺ നിയന്ത്രണങ്ങളും നിലവിലുണ്ട്​. റേഷൻ വാങ്ങാൻ വരുന്നവർക്ക്​ ബുദ്ധിമുട്ടുണ്ടാക്കാത്തവിധം റേഷൻ വിതരണം ക്രമീകരിക്കാൻ തദ്ദേശസ്വയം ഭരണ സ്​ഥാപനങ്ങളുടെ ഇടപെടൽ വേണം. സന്നദ്ധപ്രവർത്തകർ ഏറ്റവും മുന്തിയ പരിഗണന നൽകേണ്ടത്​ അന്ത്യോദയ വിഭാഗക്കാർക്കും മുൻഗണന വിഭാഗക്കാർക്കും റേഷൻ എത്തിക്കാൻ ആകണം.
ഒറ്റക്ക്​ താമസിക്കുന്നവർ, ശാരീരിക അവശതകളുള്ളവർ, അസുഖം ബാധിച്ചവർ എന്നിവർക്ക്​ ആദ്യം റേഷൻ എത്തിക്കാൻ തയാറാകണം. ഇത്​ തികഞ്ഞ സത്യ സന്ധതയോടെയും സുതാര്യതയോടെയും കൈകാര്യം ​െചയ്യണമെന്നും മു​ഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Free Ration Supply Starts Tomorrow Pinarayi Vijayan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.