തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഡിസംബർ വരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ നാലുമാസം കൂടി ഭക്ഷ്യകിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് സർക്കാറിെൻറ നൂറുദിന കർമപരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
88,42,000 കുടുംബങ്ങൾക്കാണ് സൗജന്യ റേഷൻ ലഭിക്കുക. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ തീരുമാനത്തിെൻറ തുടർച്ചായാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉൾപ്പെടെ എട്ടു അവശ്യവസ്തുക്കളാണ് സപ്ലൈേകായുടെ ഭക്ഷ്യകിറ്റിലുണ്ടാകുക. റേഷൻ കടകളിലൂടെ പതിവുപോലെ സൗജന്യ നിരക്കിലെ റേഷനും വിതരണം ചെയ്യും. ഓണത്തിന് 88ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കും പട്ടിക വർഗ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് നാലുമാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.