കൊടുവള്ളിയിൽ പ്രവർത്തനം ആരംഭിച്ച തണൽ ഡയാലിസിസ് സെൻറർ

ദിവസവും 40 പേർക്ക് സൗജന്യമായി ഡയാലിസിസ്; എന്ത്​ തണലാണീ തണലിന്​

കൊടുവള്ളി: കാൻസർ പിടിപെട്ട് തുടർചികിത്സയും ഡയാലിസിസും ചെയ്യാൻ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് തണലായി കൊടുവള്ളിയിൽ ആരംഭിച്ച തണൽ ഡയാലിസിസ് സെൻററി​െൻറ പ്രവർത്തനം രണ്ടാംവർഷത്തിലേക്ക്. സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ഇദ്​രീസ് ചെയർമാനായുള്ള വടകരയിലെ ദയ റിഹാബിലിറ്റേഷൻ ട്രസ്​റ്റിന്​ കീഴിലാണ് കൊടുവള്ളി സിറാജ് ബൈപാസ് റോഡിലെ സിറാജ് കെട്ടിടത്തിൽ 1500 സ്ക്വയർഫീറ്റിൽ 10 ബെഡുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ ഡയാലിസിസ് സെൻറർ പ്രവർത്തിക്കുന്നത്. ഒരു കോടിയോളം രൂപയാണ് പദ്ധതിക്കായി ​െചലവഴിച്ചത്.

ഉദാരമനസ്കരായ നാട്ടുകാരും വിവിധ സംഘടനകളും ഗൾഫ് മലയാളികളുമാണ് സെൻററിനായി പണം നൽകിയത്. പ്രതിമാസം ഏഴര ലക്ഷം രൂപയാണ് ​െചലവ് വരുന്നത്. ദിവസവും 40 പേർക്ക് സൗജന്യമായി ഇവിടെ നിന്ന്​ ഡയാലിസിസ് ചെയ്യാം. 60 രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

4000 പേർക്ക് ഒരു വർഷത്തിനിടെ ഡയാലിസ് ചെയ്തു. ഇനിയും എൺപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. അതിനായി മൂന്നാമതൊരു ഷിഫ്റ്റ് കൂടി തുടങ്ങാനുള്ള ഒരുക്കങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന വൃക്ക രോഗങ്ങൾക്കെതിരെ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിക്കുക, വൃക്ക മാറ്റിവെക്കലിന്​ വിധേയമാകുന്ന രോഗികൾക്ക് സഹായങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ തണൽ സംഘടിപ്പിച്ചുവരുന്നുണ്ട്.

പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി രോഗികൾക്ക് സൗജന്യ ചികിത്സയും സഹായവും നൽകുന്നതിനുള്ള പ്രവർത്തനപദ്ധതികൾ നടപ്പാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഒന്നാം വാർഷികത്തിൽ സെപ്​റ്റംബർ 26ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ ഏഴുവരെ പൊതുജനങ്ങൾക്ക് തണലി​െൻറ പ്രവർത്തനം പരിചയപ്പെടുത്താനായി തണൽ സംഗമം നടത്തും.

Tags:    
News Summary - Free dialysis for 40 people daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.