'സൗജന്യ കോവിഡ് വാക്സിൻ'; മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്, യു.ഡി.എഫ് പരാതി നൽകും

തിരുവനന്തപുരം: കോവിഡ് വാക്സിൻ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് പ്രതിപക്ഷം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകാനൊരുങ്ങുകയാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് ചട്ടം.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ചോദ്യത്തിന് മറുപടിയായി കോവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരിൽ നിന്നും പണം ഈടാക്കില്ല. കേന്ദ്രത്തിൽ നിന്ന് എത്ര വാക്സിൻ ലഭിക്കുമെന്ന കാര്യമാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി തേടേണ്ടതുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവന്നുവെന്ന് കണ്ടാൽ കമീഷന് നടപടിയെടുക്കാൻ അധികാരമുണ്ട്. 

Tags:    
News Summary - free covid vaccine announcement udf to approach election commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.