നിലമ്പൂർ: പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കാനിരിക്കേ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇന്ന് വൈകീട്ട് നാലുമണിക്ക് നിലമ്പൂർ പഴയ ബസ് സ്റ്റാൻഡിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സഈദ് ഉദ്ഘാടനം നിർവഹിക്കും.
മൂന്ന് അലോട്ട്മെൻറുകൾ പൂർത്തിയായിട്ടും പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മലപ്പുറത്തിന്റെയും നിലമ്പൂരിന്റെയും വികസനത്തെക്കുറിച്ച് വാചാലരാകുന്ന മുന്നണികൾ ജില്ലയിലെയും മണ്ഡലത്തിലെയും പ്ലസ് വൺ സീറ്റ് അപര്യാപ്തതയെക്കുറിച്ച് എന്താണ് സംസാരിക്കാത്തതെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.