ഭൂകമ്പ ബാധിതർക്ക് സഹായ ഹസ്തവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: കഴിഞ്ഞ മാസം തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പങ്ങളിൽ എല്ലാം തകർന്ന ദുരിത ബാധിതർക്ക് കൈത്താങ്ങമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്. സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ നിന്നാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സാമ്പത്തിക സമാഹരണം നടത്തിയത്. സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ നിന്നായി 1,57,490 രൂപയാണ് ഭൂകമ്പ ദുരിത ബാധിതർക്കായി സമാഹരിച്ചത്.

സഹായ ധനം ഫ്രറ്റേണിറ്റി മൂവ്മന്റ് ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്കി എംബസി ഓഫിസിൽ വെച്ച് ഇന്ത്യയിലെ തുർക്കി വിദേശകാര്യ പ്രതിനിധി ഫിറാത്ത് സുനാലിന് കൈമാറി. ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളായ നുഹ മറിയം, മൻഷാദ് മനാസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Fraternity Movement lends helping hand to earthquake victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.