മലപ്പുറത്ത്​ പുതിയ ബാറുകൾക്ക്​ അനുമതി നൽകിയത്​ ജനദ്രോഹം: ഫ്രറ്റേണിറ്റി മൂവ്മെൻറ്​

മലപ്പുറം: കേരളം മുഴുവൻ കോവിഡ്19 മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്നതിനിടയിൽ പൊന്നാനിയിലും മലപ്പുറത്തും ബാറിന ് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടി ജനങ്ങളോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ്​ മലപ്പുറം ജി ല്ല സെക്രട്ടറിയേറ്റ്.

ബാർ അനുവദിക്കാൻ നഗരസഭയുടെ അംഗീകാരം വേണമെന്ന നിബന്ധന എടുത്ത് കളഞ്ഞ്, ജനകീയ സമരങ്ങളെ അവഗണിച്ചാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സ്കൂളിനോടും ആരാധനാലയ​ത്തോടും ചേർന്ന് ബാർ സ്ഥാപിക്കുന്നത് സാമൂഹ്യ ദ്രോഹമാണെന്നും ​ഫ്രറ്റേണിറ്റി മൂവ്​മ​െൻറ്​ ആരോപിച്ചു.

എൽ.ഡി.എഫ് സർക്കാർ വന്നതിന് ശേഷം മൂന്നാമത്തെ ബാറിനാണ് പൊന്നാനി മണ്ഡലത്തിൽ അനുമതി നൽകുന്നത്. അനുമതി ലഭിച്ച ഹോട്ടലുകളിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരുടേതാണ്. പൊന്നാനിയിൽ ബാർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് മദ്യവിരുദ്ധ സമിതിക്ക് മുമ്പിൽ ആണയിട്ട് പറഞ്ഞ സ്ഥലം എം.എൽ.എയും സ്പീക്കറും കൂടിയായ പി ശ്രീരാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ശ്രീരാമകൃഷ്ണൻെറ പ്രത്യേക താത്പര്യം ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മ​െൻറ്​ മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


Tags:    
News Summary - fraternity moovement malapuram protest against bar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.