കൊച്ചി: പീഡന കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസിലെ സാക്ഷിയ ായ കന്യാസ്ത്രീനൽകിയ പീഡനാരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ് ഉദ്യോ ഗസ്ഥർ കാണിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കൊച്ചിയിൽ ചേർന്ന ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു.
സർക്കാർ നേരിട്ട് ശമ്പളം നൽകുന്ന എല്ലാ സ്ഥാപനത്തിലും നിയമനം പി.എസ്.സി വഴിയാക്കണമെന്നും ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യെപ്പട്ടു. ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ക്രൈസ്തവ സമുദായത്തിലെ സാധാരണക്കാർക്ക് പ്രയോജനം ലഭിക്കാവുന്ന രീതിയിലല്ല വിനിയോഗിക്കപ്പെടുന്നത്.
പൗരോഹിത്യം ന്യൂനപക്ഷ മേലങ്കി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് സർക്കാർതലത്തിൽ മേൽനോട്ടമുണ്ടാകണമെന്നും യോഗം ആവശ്യെപ്പട്ടു. പ്രസിഡൻറ് െഫലിക്സ് ജെ. പുല്ലൂടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, ജോർജ് കട്ടിക്കാരൻ, സ്റ്റാൻലി പൗലോസ്, പ്രഫ. എ.ജെ. പോളികാർപ്, ജോസഫ് പനമൂടൻ, വർഗീസ് പറമ്പിൽ, ജെറോം പുതുശ്ശേരി, ബാബു ഈരത്തറ, കെ.ജെ. പീറ്റർ, ലിയോ പിൻഹീറോ, പി.സി. റോക്കി, വി.എ. ബിജു, കെ.എ. പീറ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.