നാലാമത്തെ ഓക്സിജൻ എക്സ്പ്രസ് സംസ്ഥാനത്തെത്തി

പാലക്കാട്​: കേരളത്തിലേക്കുള്ള നാലാമത്തെ ഓക്​സിജൻ എക്​സ്​പ്രസ്​ സംസ്ഥാനത്തെത്തി. ചൊവ്വാഴ്​ച ഉച്ചക്ക്​ പാലക്കാട് ജംഗ്ഷനിലൂടെ കടന്ന​േപായ ട്രെയിൻ രാത്രിയോടെ കൊച്ചിയിലെ വല്ലാർപടം കണ്ടെയ്നർ ടെർമിനലിൽ എത്തി. ഏഴ്​ കണ്ടെയ്നറുകളിലായി 133.52 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌.എം.ഒ) ട്രെയിനിൽ ഉണ്ടായിരുന്നു.

മെയ്​ 31ന്​ ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് അയച്ചതാണിത്​. മുമ്പ്​ മൂന്ന് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ 380.2 മെട്രിക് ടൺ ഓക്സിജൻ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്​. കൊച്ചിയിലെ വല്ലാർപടം കണ്ടെയ്നർ ടെർമിനലിലാണ്​ മൂന്ന് റേക്കുകളും ഇറക്കിയത്​. മേയ്​ 16ന്​ 117.9 മെട്രിക് ടൺ, 22ന് 128.67 മെട്രിക് ടൺ, 27ന് 133.64 മെട്രിക് ടൺ എന്നിവ വല്ലാർപാടത്ത്​ എത്തിച്ചു.




Tags:    
News Summary - Fourth Oxygen Express, Oxygen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.