പാലക്കാട്: ജനുവരി 15ന് ഒലവക്കോട് ജങ്ഷൻ െറയിൽവേ സ്റ്റേഷൻ പരിസരത്ത് നാല് വയസ്സു കാരിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റി ൽ. തമിഴ്നാട് തിരുവള്ളുവർ പടിയനല്ലൂർ സ്വദേശി സുരേഷ് (37), തഞ്ചാവൂർ പട്ടുകോട്ടൈ മല്ലിപ ട്ടണം സ്വദേശി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തിരുപ്പൂരിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രധാന പ്രതിയായ സുരേഷും സുഹൃത്തും പീഡിപ്പിക്കുന്നതിനിടെ നിലവിളിച്ച കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുരേഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊലപാതക ശ്രമക്കേസിൽ തിരുപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത് മൂന്നുമാസം ജയിലിൽ കഴിഞ്ഞ ഇയാൾ പുറത്തിറങ്ങിയതായിരുന്നു. 2019 ജനുവരി ആദ്യവാരം രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തുനിന്ന് നാല് വയസ്സുകാരിയെ തട്ടിയെടുത്ത് പാലക്കാെട്ടത്തുകയായിരുന്നെന്ന് പ്രതികൾ പറഞ്ഞു.
ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഭിക്ഷാടനം നടത്തി. താണാവ് മേൽപാലത്തിനടിയിലാണ് ഇവർ താമസിച്ചിരുന്നത്. ജനുവരി 12ന് രാത്രി ഉറങ്ങിക്കിടന്ന ബാലികയെ സുരേഷും സുഹൃത്തും തൂക്കിയെടുത്ത് എഫ്.സി.ഐ ഗോഡൗണിലേക്കുള്ള റെയിൽവേ ട്രാക്കിലിട്ട് പീഡിപ്പിച്ചു. നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ ബാലികയുടെ പാൻറുകൊണ്ട് കഴുത്തിൽ മുറുക്കി. ശബ്ദം കേട്ടുണർന്ന മറ്റുള്ളവരുടെ സഹായത്താൽ മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനരികിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.