പാലക്കാട്: മരുതറോഡ് കൽമണ്ഡപം പ്രതിഭാനഗറിൽ നാലുവയസ്സുകാരനെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചു. പ്രതിഭാനഗർ-2ലെ മാതാവിന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ ആലത്തൂർ കാവശ്ശേരി സ്വദേശി അയാനെയാണ് മൂന്നു നായ്ക്കൾ ചേർന്ന് ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ മാതാപിതാക്കൾക്ക് അൽപം മുന്നിലായി നടന്നുനീങ്ങുകയായിരുന്ന അയാനു നേരെ നായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. മുതുകിലും ഇടുപ്പിലും കഴുത്തിനു പിറകിലും മാന്തിയതിന്റെയും കടിച്ചതിന്റെയും പാടുകളുണ്ട്.
മാതാപിതാക്കൾ ഓടിയെത്തി നായ്ക്കളെ അകറ്റിയാണ് കുട്ടിയെ രക്ഷിച്ചത്. ആലത്തൂർ ഹെവൻസ് പ്രീസ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ അയാനെ പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ പ്രദേശത്ത് രണ്ടാഴ്ചമുമ്പ് എട്ടു വയസ്സുകാരനെയും തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നതായി പഞ്ചായത്തംഗം അബു താഹിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.