Posted On
date_range Updated On
date_range വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: എടപ്പാളിൽ വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്.
കാറിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവർക്കും പരിക്കുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാർ പിന്നോട്ടെടുക്കുന്നതിനിടെ വേഗത്തിൽ വന്ന് മറ്റുത്ത് നിൽക്കുകയായിരുന്ന കുഞ്ഞിന്‍റെ ദേഹത്തിലൂടെ കയറുകയും ബന്ധുവായ സ്ത്രീയെ ഇടിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.