Posted On
date_range Updated On
date_range തോട്ടിൻകരയിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു; മലപ്പുറത്ത് നാലു വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം : കൊണ്ടോട്ടി നീറാട് തോട്ടിൻകരയിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പ തൊടി ഹമീദ് - നദീറ ദമ്പതികളുടെ മകൻ ആദം അയ്മൻ ആണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടയിലാണ് കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.