റജുൽ ഇസ്‍ലാം
കോട്ടക്കൽ: പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു. അസം സ്വദേശി അമീർ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകൻ റജുൽ ഇസ്‍ലാം ആണ് മരിച്ചത്. കോട്ടക്കൽ ജി.എം യു.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. ആട്ടീരിയിൽ വാടകക്ക് കഴിയുകയായിരുന്നു കുടുംബം.
ബുധനാഴ്ച രാവിലെ ബ്രഡും കോഴിമുട്ടയുമാണ് മകൻ കഴിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. ക്ഷീണം തോന്നിയതിനെ തുടർന്ന് സ്കൂളിലേക്ക് പറഞ്ഞയച്ചില്ല. അൽപ നേരത്തിനകം ഉറങ്ങുകയും ചെയ്തു. പിന്നീട് കുട്ടിയുടെ വായിൽനിന്ന് നുരയും പതയും വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പൊലീസിന് നൽകിയ വിവരം. ആശുപത്രിയിൽ എത്തുംമുമ്പേ കുട്ടി മരിച്ചിരുന്നു. കുട്ടിയോടുള്ള ആദരസൂചകമായി ഇനന് സ്കൂളിന് അവധി നൽകി. എസ്.ഐ സൈഫുല്ല ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.