നാലു സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് എം.ബി.ബി.എസ്​  പ്രവേശനം നടത്താം- ഹൈകോടതി

കൊച്ചി: കേരളത്തിലെ നാലു  സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​​​​െൻറ നടപടി ഹൈകോടതി റദ്ദാക്കി. ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വയനാട്, അൽ അസർ മെഡിക്കല്‍ കോളേജ് തൊടുപുഴ, എസ്.ആര്‍. മെഡിക്കല്‍ കോളേജ് വര്‍ക്കല, പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട് എന്നീ കോളേജുകളി​ൽ പ്രവേശനം നടത്താമെന്നാണ്​ ഹൈകോടതി ഉത്തരവിട്ടത്​. 

ഇൗ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകാമെന്ന്​ എൻ‌ട്രൻസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന അനുമതി വിലക്കിയത്. നാലു മെഡിക്കൽ കോളേജുകളിലുമായി 550 സീറ്റുകളിലാണ് പ്രവേശനം നടക്കുക. 

Tags:    
News Summary - Four self financing medical colleges get permission for medical allotment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.