പി.എസ്. അന്‍സല്‍, ഹരിത, മോനി കോന്‍വര്‍ ഗോഗോയി, രബീന്ദ്ര ഗോഗോയ്
Posted On
date_range Updated On
date_range എം.ഡി.എം.എയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി നാലുപേർ പിടിയിൽ
കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാലുപേര്‍ പിടിയിലായി. അസം സ്വദേശികളായ രബീന്ദ്ര ഗോഗോയ് (27), മോനി കോന്‍വര്‍ ഗോഗോയി (38) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം കാക്കനാട് ഐ.എം.ജി ജങ്ഷൻ ഡിവൈന്‍ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍നിന്ന് 86.337 ഗ്രാം ബ്രൗണ്‍ ഷുഗറും 161.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഹൈകോടതി ഭാഗത്തെ റെസിഡന്‍സിയില്‍ ഡാന്‍സാഫ് നടത്തിയ പരിശോധനയില്‍ എറണാകുളം വടുതല സ്വദേശി പി.എസ്. അന്‍സല്‍ (31), കൊല്ലം മങ്ങാട് സ്വദേശി ഹരിത (26) എന്നിവരും അറസ്റ്റിലായി. 1.379 ഗ്രാം എം.ഡി.എം.എ ഇവരില്‍നിന്ന് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.