അറസ്റ്റിലായ സുബാഷ്, ജിബിൻ, രഞ്ജിത്, വിഷ്ണു
ആലപ്പുഴ: ഗുണ്ട നേതാവിനെ മർദിച്ച സംഘത്തിലെ നാലുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മണിമംഗലം വീട്ടിൽ ജോസ് ആന്റണിക്കാണ് (കാലൻ ജോസ്) ആറാട്ടുവഴി പെട്രോൾ പമ്പിനു സമീപം വെച്ച് മർദനമേറ്റത്.
തുമ്പോളി ഹൈവേക്ക് പടിഞ്ഞാറുവശം ജിംനേഷ്യം നടത്തിയിരുന്ന കൊമ്മാടി തുമ്പോളി വാടക്കുഴി വെളി വീട്ടിൽ വിഷ്ണു (29), മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ കലവൂർ നടുവിലപറമ്പ് വീട്ടിൽ രഞ്ജിത് (36), കൊമ്മാടി തുമ്പോളി മാടയിൽ വീട്ടിൽ ജിബിൻ (31), കൊമ്മാടി തുമ്പോളി വാടക്കുഴി വെളി വീട്ടില്‍ സുബാഷ് (32) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.