Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
അടൂർ: കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരക്കുളം ചാവടികാഞ്ഞിരവിള അൻസില മൻസിൽ എ. അൻസില (25), പറക്കോട് മറ്റത്ത് കിഴക്കേതിൽ സാബു (34), അടൂർ പെരിങ്ങനാട് പന്നിവേലിക്കൽ കരിങ്കുറ്റിക്കൽ വീട്ടിൽ കെ.പി. ഷൈൻ (27), ആലപ്പുഴ തകഴി പുത്തൻപുരയിൽ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.
അടൂർ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവർ താമസിച്ചിരുന്ന രണ്ട് മുറികളിൽനിന്നായി 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
എക്സൈസ് സി.ഐ കെ.പി. മോഹനൻ, ഇൻസ്പെക്ടർ ബിജു എം. ബേബി, പ്രിവന്‍റിവ് ഓഫിസർമാരായ വി.കെ. രാജീവ്, മാത്യു ജോൺ, സിവിൽ എക്സൈസ് ഓഫിസർമാരായ ദിലീപ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.