Posted On
date_range Updated On
date_range കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ? ഇടുക്കിയിൽ ഒരു വീട്ടിലെ നാല് പേർ മരിച്ച നിലയിൽ
കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ ഒരു വീട്ടിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്.
സജീവിന് കടബാധ്യതകളുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്ന് ഉപ്പുതറ പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സജീവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.