സന്ദീപ്​ കൊലപാതക കേസിൽ പിടിയിലായവർ

സി.പി.എം നേതാവിന്‍റെ കൊലപാതകത്തിൽ നാലു പേർ പിടിയിൽ

തിരുവല്ല (പത്തനംതിട്ട): സി.പി.എം ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്‍റെ കൊലപാതകത്തിൽ നാലു പേരെ പൊലിസ്​ കസ്റ്റഡിയിലെടുത്തു. ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പിടിയിലായവരിൽ ഒരാൾക്കാണ്​ ആർ.എസ്​.എസ്​ ബന്ധമുള്ളതെന്ന്​ പൊലീസ്​ പറയുന്നു. കേസിൽ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേങ്ങൽ സ്വദേശി അഭിയ്ക്കായി തിരച്ചിൽ തുടരുന്നു. പ്രതികളെ പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്​.

സന്ദീപിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹർത്താൽ നടത്തുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്‍റണി അറിയിച്ചു. സന്ദീപിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.

വ്യാഴാഴ്ച രാത്രി 8ന് നെടുമ്പ്രം ഭാഗത്തുനിന്നു വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ്​ സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി.ബി.സന്ദീപ് കുമാറിനെ (33) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളിൽ എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്ത്തിയ ശേഷം വടിവാൾ കൊണ്ടു വെട്ടുകയായിരുന്നെന്ന്് പൊലീസ് അറിയിച്ചു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്. ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മദ്യപിച്ചെത്തിയ പ്രതികള്‍ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടാക്കിയിരുന്നു. ഈ സമയം അതുവഴി വന്ന സന്ദീപ് തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചു. അതിന​ുശേഷം പോകുന്നവഴി ബൈക്കില്‍ പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരു​െന്നന്നാണ് പറയുന്നത്.

ആർ.എസ്.എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന് സി.പി.എം ആരോപിക്കുന്നുണ്ട്​. 

Tags:    
News Summary - Four people are in custody in connection with the murder of Sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.