പ്രതീകാത്മക ചിത്രം

എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

മാരാരിക്കുളം: നാല് പൊതി എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ മാരാരിക്കുളം പൊലീസ് പിടികൂടി. തൃശൂർ ഇടക്കയ്യൂര്‍ പുളിക്കല്‍ വീട്ടില്‍ നജീബ് (23), ചാവക്കാട് കണ്ണോത്ത് വീട്ടില്‍ റഫീക്ക് (25) എന്നിവരാണ് പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.എല്‍പുരം കുറ്റിക്കാട് റോഡിൽ ഇരുവരെയും പിടികൂടുകയായിരുന്നു. അര ഗ്രാം വീതമുളള എം.ഡി.എം.എ നാല് പൊതികളിലായാണ് പ്രതികൾ കൈവശം വെച്ചിരുന്നത്. ചോദ്യം ചെയ്യലിൽ എസ്.എല്‍പുരത്തുളളവര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതാണെന്നും ഒരുപാക്കറ്റിന് രണ്ടായിരം രൂപയാണ് വിലയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. മാരാരിക്കുളം പ്രിന്‍സിപ്പൽ എസ്.ഐ സിസില്‍ ക്രിസ്റ്റ്യന്‍രാജ്, എസ്.ഐ മാരായ സഞ്ജീവ്കുമാര്‍, ബാബു, എ.എസ്.ഐമാരായ സത്താര്‍, രാജേഷ്, ജാക്‌സണ്‍, സി.പി.ഒ മാരായ ബനഡിക്ട്, ജിതേഷ്, കവിരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Four packets of MDMA seized in Mararikulam; Two held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.