തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച റവന്യൂ ഡിവിഷനുകളിൽ നാലെണ്ണം ജൂൺ ആദ്യം പ്രവർത്തനം തുടങ്ങും. ഇരിങ്ങാലക്കുട (തൃശൂർ), വടകര (കോഴിക്കോട്), തളിപ്പറമ്പ് (കണ്ണൂർ), കാസർകോട് എന്നിവയാണ് പുതിയ റവന്യൂ ഡിവിഷനുകൾ. ഇവയിൽ ഉൾപ്പെടുത്തേണ്ട താലൂക്കുകളുടെ അന്തിമ പട്ടികയുമായി. ഡിവിഷനുകൾ തുടങ്ങുന്നതിന് ഒരു കോടിയിലേറെ രൂപ ആവശ്യമായതിനാൽ ഇത് ധനവകുപ്പിെൻറ പരിഗണനയിലാണ്.
അനുമതി ലഭിച്ചാൽ ഫയൽ മന്ത്രിസഭയിലെത്തും. ഓരോ ആർ.ഡി ഓഫിസിനും 24 തസ്തികകൾ വീതം അനുവദിച്ചിട്ടുണ്ട്. ആർ.ഡി.ഒയെ കൂടാതെ സീനിയർ സൂപ്രണ്ട്- -ഒന്ന്, ജൂനിയർ സൂപ്രണ്ട്- -രണ്ട്, ക്ലർക്ക്- -12, ടൈപ്പിസ്റ്റ്- -രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ൈഡ്രവർ, സ്വീപ്പർ- -ഒന്ന്, അറ്റൻഡർ- -മൂന്ന് എന്നീ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്.
കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി താലൂക്കുകൾ ഉൾപ്പെടുത്തിയാണ് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ ആരംഭിക്കുന്നത്. കൊയിലാണ്ടി, വടകര താലൂക്കുകൾ ഉൾപ്പെടുത്തി വടകര റവന്യൂ ഡിവിഷനും കണ്ണൂർ, തളിപറമ്പ്, പയ്യന്നൂർ താലൂക്കുകളെ ഉൾപ്പെടുത്തി തളിപറമ്പ് ഡിവിഷനും പ്രവർത്തനം തുടങ്ങും. കാസർകോട്, മഞ്ചേശ്വരം താലൂക്കുകൾ ഉൾപ്പെടുത്തിയാണ് നിർദിഷ്ട കാസർകോട് റവന്യൂ ഡിവിഷൻ. ഇവിടെ കാഞ്ഞങ്ങാട് ആർ.ഡി ഓഫിസ് നിലവിലുണ്ട്. ഇതിെൻറ ആസ്ഥാനം കാഞ്ഞാങ്ങാട്ടേക്ക് മാറ്റും. പ്രഖ്യാപിച്ച ആറു റവന്യൂ ഡിവിഷനുകളിൽ കൊല്ലം ജില്ലയിൽ പ്രഖ്യാപിച്ച രണ്ടാം ആർ.ഡി ഓഫിസ് ആസ്ഥാനത്തെ ചൊല്ലിയുള്ള ഭരണകക്ഷിയിലെ തർക്കത്തെതുടർന്ന് തൽക്കാലം മാറ്റിെവച്ചു. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി പിണറായി വിജയെൻറ പരിഗണനക്കുവിട്ടു.
പുനലൂർ കേന്ദ്രമാക്കി വേണമെന്ന് ഭരണകക്ഷിയിലെ ഒരുവിഭാഗം അവകാശപ്പെടുമ്പോൾ കൊട്ടാരക്കര കേന്ദ്രമാക്കി വേണമെന്നാണ് മറുഭാഗത്തിെൻറ അവകാശവാദം. തിരുവനന്തപുരം നെടുമങ്ങാട് റവന്യൂ ഡിവിഷൻ ഏതാനുംദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയിരുന്നു. തിരുവനന്തപുരം റവന്യൂ ഡിവിഷനെ വിഭജിച്ച് ഇതിൽ ഉൾപ്പെടുത്തിയ താലൂക്കുകൾ സംബന്ധിച്ച പരാതികൾ ഇപ്പോഴും നിലവിലുണ്ട്.
ഭൂപ്രകൃതി, ജനസംഖ്യ എന്നിവയുടെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിൽ ഒരു റവന്യൂ ഡിവിഷൻ മതിയെന്നാണ് ഇപ്പോഴത്തെ സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.