യു.എസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു

വാഷിങ്ടൺ: യു.എസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു. 92 വയസ്സായിരുന്നു.  ഭർത്താവും മകനും അമേരിക്കൻ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയായ ഏക വനിതയാണ് ബാർബറ. ഹൃദയപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖവും അവരെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.


മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷിൻെറ ഭാര്യയും 43-ാം പ്രസിഡൻറ് ജോർജ് ബുഷിന്റെ അമ്മയുമാണ് ബാർബറ ബുഷ്.  1989-1993 കാലഘട്ടത്തിലാണ് ജോർജ് എച്ച്.ഡബ്ല്യു ബുഷ് അമേരിക്കൻ പ്രസിഡൻറ് പദവിയിലുണ്ടായിരുന്നത്. ജോർജ് എച്ച്.ഡബ്ല്യു ബുഷിന് നിലവിൽ 93 വയസ്സുണ്ട്. 73 വർഷം നീണ്ട അവരുടെ വിവാഹ ജീവിതത്തിൻറെ വാർഷികം ജനുവരിയിൽ ആഘോഷിച്ചിരുന്നു. രണ്ട് തവണയായി 2001 മുതൽ 2009 വരെയുള്ള കാലഘട്ടത്തിലായിരുന്നു ജോർജ് ബുഷ് അമേരിക്കയെ ഭരിച്ചത്.

Tags:    
News Summary - Former US First Lady Barbara Bush dies- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.